മനാമ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്‍റെ നിര്യാണത്തെ തുടർന്ന് ബഹ്റൈനില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ദുഖാചരണം.
ഈ ദിവസങ്ങളിൽ ദേശീയ പതാക താഴ്ത്തി കെട്ടും. ശൈഖ് സബാഹിന്‍റെ നിര്യാണത്തില്‍ ബഹ്റൈനിലെ രാഷ്ട്രനേതാക്കള്‍ക്കു പുറമെ വിവിധ സംഘടനകളും അനുശോചനമറിയിച്ചു
Comments are closed for this post.