2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുഴപ്പക്കാരായ വിമാനയാത്രികരുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ കുഴപ്പമുണ്ടാക്കുന്ന യാത്രക്കാരുടെ പട്ടിക തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എയര്‍ ഇന്ത്യാ ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് ചെരുപ്പൂരിയടിച്ച സംഭവവുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി.
ഗെയ്ക്‌വാദിനെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വിമാന ജീവനക്കാരനോട് മാപ്പു പറയാതെ ഗെയ്ക്‌വാദിന്റെ വിലക്ക് നീക്കിയതിലും മന്ത്രി വിശദീകരണം നല്‍കി. ഒരു യാത്രക്കാരനെ വിലക്കുന്നത് ഭാവിയില്‍ അങ്ങനെയൊരു സംഭവം ഇല്ലാതിരിക്കാനാണ്. ഗെയ്ക്‌വാദിന്റെ കാര്യത്തില്‍ ഭാവിയിലെ സംഭവം മാത്രമാണ് പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.