2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ; സൈന്യം പിടികൂടിയ പാക് ബാലന്മാരെ വിട്ടുനല്‍കുന്നത് വൈകും

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ വധശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്ത പാക് ബാലന്മാരുടെ കാര്യത്തില്‍ നടപടി വൈകും. ഇന്ത്യയുടെ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിച്ച പാക് പൗരന്മാരായ 16കാരനായ ബാബര്‍ അലി, 14കാരനായ സഹോദരന്‍ അലി റസ എന്നിവരാണ് സൈന്യത്തിന്റെ പിടിയിലുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അമൃത്സറിലെ രാംദാസ് മേഖലയില്‍ അതിര്‍ത്തി കടന്ന് ഇരുവരും ഇന്ത്യയിലേക്ക് പ്രവേശിച്ചത്. നിലവില്‍, ബാബര്‍ അലി സൈന്യത്തിന്റെ നിരീക്ഷണകേന്ദ്രത്തിലും അലി റസ ഫരീദ്‌കോട്ടിലെ ജുവനൈല്‍ ഹോമിലുമാണുള്ളത്. ജാദവ് പ്രശ്‌നം ഇരുവരുടെയും കാര്യത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് പാകിസ്താനിലുള്ള മാതാപിതാക്കള്‍.
കുട്ടികളുടെ വിഷയം പാകിസ്താനിലെ ഇന്ത്യന്‍ എംബസിയുടെ പരിഗണനയിലാണുള്ളത്. അമൃത്സര്‍ പൊലിസാണ് അന്വേഷണം നടത്തുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.