2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്: അബ്ദുൽ നൂർ വീണ്ടും അറസ്റ്റിൽ പിടിയിലായത് ഒൻപത് വർഷങ്ങൾക്ക് ശേഷം

കുറ്റിപ്പുറം (മലപ്പുറം) •ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കുറ്റിപ്പുറം തെക്കേഅങ്ങാടി കമ്പാല വീട്ടിൽ അബ്ദുൽ നൂർ(45)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന ഇയാളെ ഇന്നലെ കുറ്റിപ്പുറത്തെ വീട്ടിൽ നിന്നാണ് പൊലിസ് പിടികൂടിയത്.
ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഇയാൾ അറസ്റ്റിലാകുന്നത്. കേസിലെ മുഖ്യപ്രതിയായ അബ്ദുൽ നൂറിനെ ഇത് മൂന്നാം തവണയാണ് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. 2008 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ നൂർ 2013 ൽ വീണ്ടും അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. കുറ്റിപ്പുറം ഉൾപ്പെടെ മലപ്പുറം ജില്ലയുടെ പല പ്രദേശങ്ങളിൽ നിന്ന് കോടികൾ നിക്ഷേപമായി സ്വീകരിച്ച് നൂറു കണക്കിന് പേരേയാണ് അബ്ദുൽനൂർ തട്ടിപ്പിന് ഇരയാക്കിയത്. മദ്റസ അധ്യാപകനായിരുന്ന അബ്ദുൽ നൂർ തട്ടിപ്പിനായി തെരെഞ്ഞടുത്തത് മദ്റസ അധ്യാപകരേയും സാധാരണക്കാരേയുമാണ്. കേസിൻ്റെ ആദ്യഘട്ടത്തിൽ പ്രതിയുടെ കുറ്റിപ്പുറത്തെ ഓഫിസിൽ പൊലിസ് നടത്തിയ പരിശോധനയിൽ വിദേശ കറസികളും ഒരു കോടി രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. 200 ഓളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അബ്ദുൽ നൂർ. എസ്.ഐ സജീഷ്, സിവിൽ പൊലിസ് ഓഫിസർ സുനിൽ ബാബു, ബിജു, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.