
2016 ഏപ്രിലില്‍ പുറത്തിറക്കിയ മൈക്രോമാക്സ് കാന്‍വാസ് മെഗാ2 വ്യത്യസ്തമാവുന്നത് ചെറിയ വിലയില്‍ ലഭ്യമാകുന്ന വലിയ സ്ക്രീനോടുകൂടിയ സ്മാര്‍ട്ഫോണ്‍ എന്ന വിശേഷണത്തോടെയാണ്. ഇതിന്റെ ഡിസ്പ്ലേ 540*960പിക്സല്‍ റെസലൂഷന്‍ തരുന്ന 6 ഇഞ്ച് വലിപ്പമുളളതാണ്.7,999 രൂപയാണ് കാന്‍വാസ് മെഗാ2 സ്മാര്‍ട്ട് ഫോണിന്റെ വിപണിയിലെ വില.
3000 mAhശേഷിയുളള ബാറ്ററിയുമായെത്തുന്ന ഗാഡ്ജറ്റിനു 1.3 GHz വേഗത നല്കുന്ന ഒരു ക്വാഡ് കോര്പ്രോസസറും നല്‍കിയിട്ടുണ്ട്.
രണ്ട് മൈക്രോസിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന കാന്‍വാസ് മെഗാ2 വില്‍ ഒരു സിമ്മില്‍ മാത്രമേ 4G ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ് ഒ.എസിലാണ് ഈ ഫോണ്‍ പ്രവര്ത്തിക്കുന്ന്ത്. 1 ജി.ബി റാമും 8 ജി.ബി ആന്തരിക സംഭരണശേഷിയും വാഗ്ദാനം ചെയ്യുന്ന മൈക്രോമാക്സ് കാന്‍വാസ്2 വില്‍ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി വരെ സംഭരണശേഷി വികസിപ്പിക്കാവുന്നതാണ്.
ഇന്ത്യയിലെ 4ജി ബ്രാന്‍ഡുകള്‍ പിന്തുണയ്ക്കുന്ന കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന മൈക്രോമാക്സ് കാന്‍വാസ് മെഗാ2വില്‍ ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ യുഎസ്ബി, ജിപിആര്‍എസ്/എഡ്ജ്, ജിപിഎസ്, 3ജി എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ ലഭ്യമാണ്.എല്‍ഇഡി ഫ്ളാഷോടു കൂടിയ 8 മെഗാ പിക്സല്‍ ശേഷിയുളള റിയര്‍ ഓട്ടോഫോക്കസ് ക്യാമറയും 5 മെഗാപിക്സല്‍ വ്യക്തത നല്കുന്ന സെല്ഫിഷൂട്ടറും കാന്‍വാസ് മെഗാ2വില്‍ ഉണ്ട്.