
മുംബൈ
ആദ്യമായി മുംബൈയില്‍ പ്രതിദിന കൊവിഡ് കണക്ക് 20,000 കടന്നു. 33 ശതമാനമാണ് കൊവിഡ് നിരക്കിലുണ്ടായ വര്‍ധന. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയധികം കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളില്‍ 85 ശതമാനവും യാതൊരു രോഗലക്ഷണവും കാണിക്കാത്തവരാണ്. 1170 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 106 ആളുകളുടെ നില ഗുരുതരമാണ്. ഒമിക്രോണ്‍ വ്യാപനം മുംബൈയില്‍ രൂക്ഷമാകുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വരും ദിവസങ്ങളില്‍ മുംബൈയില്‍ കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന.