2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുണ്ടറ പീഡന പരാതിക്കാരിയുടെ  പിതാവടക്കം എട്ട് നേതാക്കളെ എന്‍.സി.പി പുറത്താക്കി

 
കൊല്ലം: കുണ്ടറയില്‍ എന്‍.സി.പി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ പിതാവ് ഉള്‍പ്പെടെ എട്ട് നേതാക്കളെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. 
 
പരാതിക്കാരിയുടെ പിതാവ്, യുവതിയുടെ പരാതിയില്‍ ആരോപണവിധേയരായ ജി. പത്മാകരന്‍, രാജീവ് എന്നിവരെയും എസ്. പ്രദീപ് കുമാര്‍ (കൊല്ലം),  ജയന്‍ പുത്തന്‍പുരക്കല്‍ (എറണാകുളം), എസ്.വി അബ്ദുല്‍ സലീം (കോഴിക്കോട്), ബിജു ബി. (കൊല്ലം), ഹണി വിറ്റോ (തൃശൂര്‍) എന്നിവരെയുമാണ് പുറത്താക്കിയത്. മന്ത്രി എ.കെ ശശീന്ദ്രന്‍ ഈ വിഷയത്തില്‍ ഇടപെട്ടത് പ്രദീപ് പറഞ്ഞതു പ്രകാരമായിരുന്നു. ബാക്കിയുള്ളവര്‍ ശശീന്ദ്രന്‍ വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചവരായിരുന്നു. ഇവരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറര വര്‍ഷത്തേക്കാണ് പുറത്താക്കിയത്. 
 
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന യുവതിയെ പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കൈയില്‍ കടന്നുപിടിച്ചെന്നാണ് പരാതി. യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പത്മാകരനെതിരേയുള്ള പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടതായി അന്ന് ആരോപണമുയര്‍ന്നിരുന്നു. പരാതി നല്ലരീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണം രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരുന്നു.
 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.