2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കുണ്ടന്നൂര്‍ ടോള്‍: സമരസമിതി ആഹ്ലാദ പ്രകടനം നടത്തി

മരട്: കുണ്ടന്നൂര്‍-തേവര ടോള്‍ പിരിവ് നിറുത്തലാക്കിയ കോടതി ഉത്തരവില്‍ ടോള്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ ആഹ്ലാദ പ്രകടനം നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ തുടങ്ങി കുണ്ടന്നുര്‍ ജംക്ഷനിലൂടെ ടോള്‍ ഗേറ്റില്‍ സമാപിച്ചു.
ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാതെ കരാര്‍ നീട്ടിക്കൊടുക്കാനുള്ള നീക്കമാണ് താല്‍ക്കാലിക ഉത്തരവിലൂടെ തടഞ്ഞത്.
മരട് നഗരസഭ രൂപം കൊടുത്ത സമിതിക്കു വേണ്ടി കെ.വി. തമ്പിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അന്യായമായ ടോള്‍ പിരിവിനെതിരെ നിയമ നടപടികള്‍ തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സമിതി അധ്യക്ഷനും നഗരസഭ വൈസ് ചെയര്‍മാനുമായ കെ.എ. ദേവസി പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തില്‍ ഏറെയായി തുടരുന്ന ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നും പിരിക്കുന്നെങ്കില്‍ നിരക്കു വര്‍ദ്ധന പാടില്ലെന്നും മരട് നിവാസികളെ ടോളില്‍ നിന്ന് ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
നഗരസഭാധ്യക്ഷ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി ജനറല്‍ കണ്‍വീനറും മരട് നഗരസഭ പ്രതിപക്ഷ നേതാവുമായ ആന്റണി ആശാന്‍പറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷര്‍, സമതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.