
റായ്പൂര്‍: ഛത്തിസ്ഗഢില്‍ കുട്ടികളെ കുട്ടികളായി തന്നെ പരിഗണിച്ച് പരാതി കേള്‍ക്കാന്‍ പൊലിസ് സ്റ്റേഷനുകള്‍ വരുന്നു. നിയമപാലകരോടും മറ്റ് അധികൃതരോടും പരാതി പറയാന്‍ എല്ലാ ജില്ലകളിലും കുട്ടികള്‍ക്കായി അഞ്ചു പൊലിസ് സ്റ്റേഷനുകളാണ് വരുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണ കമ്മിഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ഇതനുസരിച്ച് ഇത്തരം എല്ലാ പൊലിസ് സ്റ്റേഷനുകളിലും കുട്ടികള്‍ക്കായി പ്രത്യേക സ്ഥലവും നിരകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പെയിന്റ് ചെയ്തിട്ടുമുണ്ടാവും. ഇതു കൂടാതെ കുട്ടികള്‍ക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളും ഒരുക്കും.