2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുഞ്ഞാലിക്കുട്ടി കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാവിലെ പട്ടം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്ന് എം.പി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ മതമേലധ്യക്ഷന്‍മാരെ യു.ഡി.എഫ് നേതാക്കള്‍ വരുംദിവസങ്ങളില്‍ നേരില്‍കാണും.
സമുദായ സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കെ. മുരളീധരന്‍ അധ്യക്ഷനായ കമ്മിറ്റിയെ കെ.പി.സി.സി നേരത്തേ തന്നെ നിയോഗിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് വിമുഖത കാണിച്ച സമുദായങ്ങളെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂല നിലപാടിലേക്ക് എത്തിക്കാനുള്ള സജീവ നീക്കങ്ങളിലാണ് യു.ഡി.എഫ് ക്യാംപ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.