തളിപ്പറമ്പ് (കണ്ണൂര്‍): കേരളം മുഴുവന്‍ ഉറ്റുനോക്കിയ കീഴാറ്റൂര്‍ വാര്‍ഡില്‍ വയല്‍ക്കിളികളുടെ സ്ഥാനാര്‍ഥിക്കു പരാജയം. യു.ഡി.എഫും ബി.ജെ.പിയും പിന്തുണച്ചുവെങ്കിലും ഇവിടെ സി.പി.എം സ്ഥാനാര്‍ഥി തിളക്കമാര്‍ന്ന വിജയം നേടി.
140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാര്‍ഥി വത്സല വയല്‍കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയെ പരാജയപ്പെടുത്തിയത്. വത്സലയ്ക്ക് 376 വോട്ടും ലതയ്ക്ക് 236 വോട്ടുകളുമാണ് ലഭിച്ചത്. കീഴാറ്റൂര്‍ വയല്‍നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കുന്നതിനെതിരേ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന സമരം നടത്തിയ വയല്‍കിളികള്‍ തങ്ങളുടെ പോരാട്ടത്തിന്റെ ജനകീയത അളക്കുന്നതിന്റെ ഭാഗമായാണു മത്സരത്തിനിറങ്ങിയത്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രമുഖരായ നേതാക്കളെ പങ്കെടുപ്പിച്ച് വന്‍ പ്രചാരണമാണ് സംഘടിപ്പിച്ചത്. മത്സരത്തിന് വാശിയേറിയതോടെ വയല്‍കിളികള്‍ ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയിരുന്നു.
Comments are closed for this post.