തിരുവനന്തപുരം • എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത താൽക്കാലിക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്റിൽ KEAM 2022 Candidate Portaൽ ‘Provisional Allotment List എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അലോട്‌മെന്റ് പരിശോധിക്കാം. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേയ്ക്ക് നടത്തുന്ന അവസാന അലോട്‌മെന്റാണിത്. അലോട്‌മെന്റിൽ പരാതികളുണ്ടെങ്കിൽ പരീക്ഷ കമ്മിഷണറുടെ ഇമെയിലിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് മുമ്പായി അറിയിക്കണം. മൂന്നാംഘട്ട അന്തിമ അലോട്‌മെന്റും കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
Comments are closed for this post.