2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കിരീടാവകാശിക്ക് പ്രധാനമന്ത്രി പദം; പുതിയ ചരിത്രവുമായി സഊദി

റിയാദ് • സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ സഊദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി.
രാജാക്കന്മാര്‍ തന്നെ പ്രധാനമന്ത്രിപദം വഹിക്കുന്ന കീഴ്‌വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രധാനമന്ത്രി പദവിയില്‍ നിയമിച്ചത്ഇതോടൊപ്പം മന്ത്രിസഭയിലും അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്ന ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രതിരോധ മന്ത്രി. ഇതുവരെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരുന്നുവിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ഉതൈബിയെയും നിയമിച്ചു. മറ്റു മന്ത്രിമാര്‍ തുടരും. മന്ത്രിസഭ യോഗം ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.പ്രധാനമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അഭിനന്ദന പ്രവാഹം തുടരുകയാണ്. വിവിധ പ്രവിശ്യ ഗവർണർമാരും മന്ത്രിമാരും രാജ കുടുംബവും മന്ത്രിമാരും പുതിയ പ്രധാനമന്ത്രിയെ അനുമോദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.