
കൊച്ചി: മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന വ്യാജ കറുവപ്പട്ടയായ കാസിയ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഫുഡ്സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ 16ന് ഇറങ്ങിയ ഉത്തരവില്‍ ശരീരത്തിന് ഹാനികരമല്ലാത്ത കോമറിന് ഉള്ള കറുവപ്പട്ട മാത്രമെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെ വലുതും ചെറുതുമായ സീ പോര്‍ട്ടുകളില്‍ 30 ലക്ഷം കിലോഗ്രാം വ്യാജ കറുവപ്പട്ടയാണു പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. വിലകുറഞ്ഞതും വിഷാംശം അധികമുള്ളതുമായ കാസിയ ഇന്ത്യയിലെത്തുന്നത് പ്രധാനമായും ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ്.