2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കാസര്‍കോട് എല്‍.ഡി.എഫില്‍ വൈസ് പ്രസിഡന്റിന് വീതംവയ്പ്

 

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വീതംവച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എമ്മിലെ ബേബി ബാലകൃഷ്ണന്‍ മത്സരിക്കും.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു സി.പി.എം സ്വതന്ത്രനായി ജയിച്ച ഷാനവാസ് പാദൂറിനും തുടര്‍ന്നുള്ള ഒന്നര വര്‍ഷം പിലിക്കോട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍.ജെ.ഡി അംഗം മനുവിനും ബാക്കിയുള്ള ഒരു വര്‍ഷം സി.പി.ഐ അംഗമായ അഡ്വ.എസ്.എന്‍ സരിതയ്ക്കും നല്‍കും.
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനം സി.പി.എം കയ്യാളുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വീതംവെപ്പ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.