
ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസം മാര്‍ച്ച് 29-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എബി.എ അഫ്സല്-ഉല്-ഉലമ ബി.എസ്.സി.ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ ഹാള്‍ടിക്കറ്റും ടൈംടേബിളും വെബ്സൈറ്റില്‍.
പുനഃപരീക്ഷ
2016 ഡിസംബര്‍ 16-ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2014 സ്കീം) പേപ്പര്‍ പി.ഇ 14 501-എന്‍ജിനീയറിംഗ് ഇക്കണോമിക്സ് ആന്‍ഡ് പ്രിന്‍സിപ്പില്‍സ് ഓഫ് മാനേജ്മെന്റ് റഗുലര്‍ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ മാര്‍ച്ച് 29-ന് അതത് കേന്ദ്രങ്ങളില്‍ നടക്കും.
പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബി.എബി.കോംബി.എസ്.സി (മാത്സ്)ബി.ബി.എ പ്രോഗ്രാമുകള്‍ക്ക് 2011 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ക്ക് നാലാം സെസ്റ്ററിലേക്ക് (സി.യു.സി.ബി.സി.എസ്.എസ്) പുനഃപ്രവേശനത്തിന് 100 രൂപ പിഴയോടെ 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ചലാന്‍ സഹിതം ഏപ്രില്‍ അഞ്ചിനകം എസ്.ഡി.ഇയില്‍ ലഭിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
പി.ജി ഇന്റേണല്‍ മാര്‍ക്ക്
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യൂ, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ (സി.യു.സി.എസ്.എസ്) ഡിസംബര്‍ 2016 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 24 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ലഭ്യമാവും.
Comments are closed for this post.