
പരീക്ഷ മാറ്റി
മാര്‍ച്ച് 31-ന് ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം ബി.ടെക് റഗുലര്‍ (സി.യു.ഐ.ഇ.ടി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള)സപ്ലിമെന്ററിഇംപ്രൂവ്മെന്റ് (2014, 2009 സ്കീം) പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷയില്‍ മാറ്റമില്ല.
സപ്ലിമെന്ററി പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത എം.എ.എം.എസ്.സി എം.കോം വിദ്യാര്‍ഥികള്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് (അവസരം കഴിഞ്ഞവര്‍ക്കായുള്ള) സാധാരണ ഫോമില്‍ 28-നകം അപേക്ഷിക്കണം. ഫീ പേപ്പറൊന്നിന് 2500 രൂപ. നിശ്ചിത വിഷയങ്ങളില്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനവസരം.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ലോ (ത്രിവത്സരം), ഒന്നാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ലോ (എല്‍.എല്‍.ബി) യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് നവംബര്‍ 2015 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍സപ്ലിമെന്ററി, സി.സി.എസ്.എസ് സപ്ലിമെന്ററി നവംബര്‍ 2015 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എം.ബി.എ മാര്‍ച്ച് 2016, ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ് (ഏപ്രില്‍ 2016), നാലാം സെമസ്റ്റര്‍ എം.പി.എഡ് (ആഗസ്റ്റ് 2016) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇന്റേണല്‍ മാര്‍ക്ക്
ബി.വോക് ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (2015 പ്രവേശനം) റഗുലര്‍ ഒന്നാം സെമസ്റ്റര്‍ (നവംബര്‍ 2015), രണ്ടാം സെമസ്റ്റര്‍ (ഏപ്രില്‍ 2016) പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 31 വരെ ലഭ്യമാവും.
പരീക്ഷ
എല്‍.എല്‍.എം പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (2015 പ്രവേശനം) റഗുലര്‍ പരീക്ഷ 28-ന് ആരംഭിക്കും.
നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.ഏ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ള്യൂ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്സല് ഉലമ (സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍ പരീക്ഷകള്‍ക്ക് മാര്‍ച്ച് 15 മുതല്‍ പിഴകൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
2015 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. (സി.യു.സി.ബി.സി.എസ്.എസ്.) ബി.കോം. ഓണേഴ്സ് (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട് ടൈം ബി. ടെക്ക്. (09 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.