
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക് മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (2014 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയ ഫലം.
മൂന്നാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. എസ്.ഡി.ഇ-യു.ജി രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിദൂരവിദ്യാഭ്യാസം 2014, 2015 വിജ്ഞാപന പ്രകാരം ബി.എബി.കോംബി.എസ്.സി മാത്സ്ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാം. സി.സി.എസ്.എസ്-യു.ജി പ്രോഗ്രാമില്‍ പ്രവേശനം നേടിയവര്‍ രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗം, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിലാസത്തില്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ അഞ്ച്. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
കോളജുകള്‍ ബില്ലുകള്‍ സമര്‍പ്പിക്കണം
വിദൂരവിദ്യാഭ്യാസം യു.ജി ഒന്ന്, രണ്ട് സെമസ്റ്റര്‍ (സി.സി.എസ്.എസ്) സപ്ലിമെന്ററിഇംപ്രൂവ്മെന്റ് ഏപ്രില്‍ 2016, മൂന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2016, അഞ്ചാം സെമസ്റ്റര്‍ (സി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷകളുടെ നടത്തിപ്പിന്റെ പ്രതിഫല ബില്ലുകള്‍ സമര്‍പ്പിക്കാത്ത കോളജുകള്‍ 31-നകം ജെ.സി.ഇ-8, എക്സാം ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ നോമിനല്‍ റോളിന്റെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം.
Comments are closed for this post.