2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 15-03-2017

അദാലത്ത് മാര്‍ച്ച് 15-ന്
സര്‍വകലാശാലയുടെ പരീക്ഷാഭവനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മാര്‍ച്ച് 15-ന് അദാലത്ത് നടത്തും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, പരീക്ഷാ സ്റ്റാന്റിങ് കമ്മറ്റി കണ്‍വീനര്‍ പ്രൊഫ.സി.പി.ചിത്ര, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷാ ജോയിന്റ് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിശ്ചിത തിയതിക്കകം അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
മൂല്യനിര്‍ണ ക്യാംപ്
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി , ബി.സി.എ റഗുലര്‍ (സി.യു.സി.ബി.സി.എസ്.എസ്), സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (സി.സി.എസ്.എസ്) നവംബര്‍ 2016 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപ് മാര്‍ച്ച് 15 മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഫ്‌സല്‍-ഉല്‍-ഉലമക്ക് രജിസ്റ്റര്‍ ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാല നടത്തിയ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷയില്‍ പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്സായവര്‍ക്ക് മാര്‍ച്ച് 16 വരെ ബി.എ കോഴ്‌സിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം മാര്‍ച്ച് 18-ന് വൈകുന്നേരം അഞ്ച് മണിക്കകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2407544.
പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ 2017 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശന പരീക്ഷ ഒഴിവാക്കപ്പെട്ടിട്ടുള്ള വിഭാഗം അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ംംം.രൗഹശില.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2017-ലെ പി.എച്ച്.ഡി പ്രവേശന വിജ്ഞാപനം അനുസരിച്ച് മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടണ്ടതില്ല. അപേക്ഷാ ഫീ ജനറല്‍ 550 രൂപ (എസ്.സിഎസ്.ടി-220 രൂപ). പ്രവേശന യോഗ്യത, റഗുലേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (2015 പ്രവേശനം) റഗുലര്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2016 ഒക്‌ടോബറില്‍ നടത്തിയ രണ്ടണ്ടാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടണ്ടാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എസ്.സി സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് എം.എസ്.സി മാത്തമാറ്റിക്‌സിന് മാര്‍ച്ച് 27 വരെയും സൈക്കോളജിക്ക് മാര്‍ച്ച് 24 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ടണ്ട് സെമസ്റ്റര്‍ (കമ്പൈന്‍ഡ്) ബി.ടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി (ജനുവരി 2015) പരീക്ഷാഫലം വെബ്‌സൈറ്റില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.