
പരീക്ഷ മാറ്റി
സര്‍വകലാശാല റഗുലര്‍, വിദൂരവിദ്യാഭ്യാസം (യൂണിഫൈഡ്) ആറാം സെമസ്റ്റര്‍ ബി.കോം, വൊക്കേഷണല്‍ ബി.ബി.എ, ബി.എച്ച്.എ, ബി.ടി.എച്ച്.എം (സി.യു.സി.ബി.സി.എസ്.എസ്)ബി.കോം ഓണേഴ്സ് (സി.സി.എസ്.എസ്) മാര്‍ച്ച് 17, 20, 21 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 24, 27, 28 തിയതികളിലേക്ക് മാറ്റി. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം (2009 സ്കീം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 18 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 21 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2016 മെയില്‍ നടത്തിയ എം.എ അറബിക് ഒന്ന്, രണ്ടണ്ട് സെമസ്റ്റര്‍ (വിദൂരവിദ്യാഭ്യാസം)പ്രീവിയസ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടണ്ടാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.സി.എസ്.എസ്) ഏപ്രില്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല തേഡ് പ്രൊഫഷണല്‍ ബി.എ.എം. എസ് സപ്ലിമെന്ററി (ആഗസ്റ്റ് 2016) പരീക്ഷാഫലം വെബ്സൈറ്റില്‍ . മാര്‍ക്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 17 മുതല്‍ അതത് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 24 വരെ അപേക്ഷിക്കാം.