2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍ 23.06.2016

ബിരുദ ഏകജാലകം: ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 23ന് പ്രസിദ്ധീകരിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലകം മുഖാന്തരമുള്ള ബിരുദ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 23ന് രാവിലെ പത്തുമണിക്ക് പ്രസിദ്ധീകരിക്കും (വെബ്‌സൈറ്റ്:www.cuonline.ac.in). അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും മാന്‍ഡേറ്ററി ഫീയായി (ജനറല്‍ 425 രൂപ, എസ്.സിഎസ്.ടി 100 രൂപ) ജൂണ്‍ 28-ന് വൈകുന്നേരം അഞ്ചുമണിക്കകം അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം  (http:www.uoc.ac.in) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക).
മാന്‍ഡേറ്ററി ഫീ അടക്കാത്ത പക്ഷം നിലവില്‍ കിട്ടിയിരിക്കുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്ക് അവരെ പരിഗണിക്കുന്നതല്ല. ഹയര്‍ ഓപ്ഷനിലേക്ക് അലോട്ടമെന്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാന്‍ഡേറ്ററി ഫീ അടച്ച് തുടര്‍ന്നുള്ള അലോട്ടമെന്റുകള്‍ക്ക് കാത്തിരിക്കണം. അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് എടുത്ത് അതത് കോളജുകളില്‍ ജൂലൈ എട്ട് മുതല്‍ ജൂലൈ 13നകം അഡ്മിഷന്‍ എടുക്കണം. ഒന്നാമത്തെ അലോട്ട്‌മെന്റില്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന്‍ ഉണ്ടെങ്കില്‍ ക്യാന്‍സല്‍ ചെയ്ത് ജൂണ്‍ 28ന് വൈകുന്നേരം അഞ്ചുമണിയ്ക്കകം അഡ്മിറ്റ് കാര്‍ഡ് എടുത്ത് അതാത് കോളജുകളില്‍ ജൂലൈ എട്ടുമുതല്‍ 13നകം അഡ്മിഷന്‍ എടുക്കണം. ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യം വിവിധ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.

ആറാം സെമസ്റ്റര്‍
എസ്.ഡി.ഇ-യു.ജി
സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ്

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.സി.എസ്.എസ്) ബി.കോംബി.ബി.എബി.എം.എം.സി ഏപ്രില്‍ 2016 പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുള്ള സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് ജൂണ്‍ 25നും, ബി.എബി.എസ്.സി സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് ജൂണ്‍ 29നും സര്‍വകലാശാലാ അക്കാദമിക് സ്റ്റാഫ് കോളജില്‍ നടക്കും. മാര്‍ക്കുകളും ബില്ലും സഹിതം ചീഫ് എക്‌സാമിനര്‍മാര്‍ ഉച്ചക്ക് രണ്ടിനകം അതാത് ക്യാംപില്‍ ഹാജരാകണം.

നാലാം സെമസ്റ്റര്‍
എസ്.ഡി.ഇ-യു.ജി
പരീക്ഷകള്‍ക്ക്
25 വരെ അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ആയിരം രൂപ സൂപ്പര്‍ ഫൈനോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 25 വരെ നീട്ടി.

ബി.എഡ് ഹിയറിങ്

ഇംപയേര്‍ഡ്: 30 വരെ അപേക്ഷിക്കാം
ബി.എഡ് പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. കോഴിക്കോട് ചെറുവണ്ണൂര്‍ എ.ഡബ്ല്യു.എച്ചില്‍ നടത്തുന്ന ബി.എഡ് സ്‌പെഷല്‍ എജ്യുക്കേഷനും (ഹിയറിങ് ഇംപയേര്‍ഡ്) 30 വരെ അപേക്ഷിക്കാവുന്നതാണ്. ബി.എഡ് ഹിയറിങ് ഇംപയേര്‍ഡ് കോഴ്‌സ് സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്: 0495 2484356, 9895296636.

യു.ജി രണ്ടാം സെമസ്റ്ററില്‍ തുടര്‍ പഠനത്തിന്
28 വരെ അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസം ബി.എബി.കോംബി.എസ്.സി (മാത്‌സ്)ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2014-ല്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് 1,500 രൂപ പിഴയോടെ ജൂണ്‍ 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288. 2407494.

പരീക്ഷാഫലം

ആറാം സെമസ്റ്റര്‍ ബി.കോം (വൊക്കേഷനല്‍ സ്ട്രീം), ബി.ടി.എച്ച്.എം (സി.സി.എസ്.എസ്) റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 2016) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ ജൂണ്‍ 30 വരെ സാധാരണ ഫോമില്‍ സമര്‍പ്പിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മൈക്രോബയോളജി, എം.കോം (സി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.