2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലിക്കറ്റ് സര്‍വകലാശാല- 21-06-2016

ബി.എഡ്, എം.എഡ്

പ്രവേശനം: ജൂണ്‍ 30 വരെ അപേക്ഷിക്കാം
2016-18 വര്‍ഷത്തെ ബി.എഡ്, എം.എഡ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി ജൂണ്‍ 30 വരെ നീട്ടി. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോളജ് മാറ്റത്തിന്
30 വരെ അപേക്ഷിക്കാം

സര്‍വകലാശാലയുടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 വരെ നീട്ടി.

ബി.എ മലയാളം
സബ്‌സിഡിയറി
പുനഃപരീക്ഷ

2016 ജനുവരി നാലിന് നടത്തിയ അവസാന വര്‍ഷ ബി.എ മലയാളം പേപ്പര്‍ മൂന്ന് സംസ്‌കൃതം (സബ്‌സിഡിയറി, 2005 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ജൂണ്‍ 27-ന് ഉച്ചക്ക് 1.30-ന് അതത് കേന്ദ്രങ്ങളില്‍ നടക്കും.

ബി.ബി.എ,
എല്‍.എല്‍.ബി
പേപ്പര്‍ പരീക്ഷ

ഒന്‍പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (2011 പ്രവേശനം) പേപ്പര്‍ ജന്റര്‍ ജസ്റ്റിസ് ആന്റ് ഫെമിനിസ്റ്റ് ജൂറിസ്പ്രുഡന്‍സ് റഗുലര്‍ പരീക്ഷ ജൂണ്‍ 28-ന് രാവിലെ 9.30-ന് നടക്കും.

പരീക്ഷ

എം.പി.എഡ് ഒന്നാം സെമസ്റ്റര്‍ (2012-ഉം അതിന് മുമ്പുള്ള പ്രവേശനവും, 2013 പ്രവേശനം മുതല്‍) റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ എട്ടിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പരീക്ഷകള്‍ ജൂലൈ 13-ന് രാവിലെ 9.30-ന് ആരംഭിക്കും.
ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കളിനറി സയന്‍സ് കാറ്ററിങ് സയന്‍സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ജൂലൈ 13-ന് രാവിലെ 9.30-ന് ആരംഭിക്കും.

പരീക്ഷാഫലം

2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി, എം.എസ്.സി മാത്തമാറ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ക്ലിനിക്കല്‍ സൈക്കോളജിക്ക് ജൂണ്‍ 30 വരെയും മാത്തമാറ്റിക്‌സിന് ജൂലൈ രണ്ട് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2015 ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ സംസ്‌കൃതം (സി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2014 ഡിസംബര്‍, 2015 ജൂലൈ, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ ഒന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എന്‍വയോണ്‍മെന്റല്‍
ജിയോ സയന്‍സ്
റിഫ്രഷര്‍ കോഴ്‌സ്

ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ സര്‍വകലാശാലാകോളജ് അധ്യാപകര്‍ക്കായി ജൂലൈ 14 മുതല്‍ ആഗസ്റ്റ് മൂന്ന് വരെ നടത്തുന്ന എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ജിയോ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിലേക്ക് ജൂണ്‍ നാലുവരെ അപേക്ഷിക്കാം. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ്, ജിയോഗ്രഫി, ജിയോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് പങ്കെടുക്കാം. അപേക്ഷാ ഫോം എച്ച്.ആര്‍.ഡി.സി ഓഫിസിലും
www.ugchrdccalicut.info എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 0494 2407351.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.