2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലിക്കറ്റ് ബിരുദ ഏകജാലകം: ഒന്നാം അലോട്ട്‌മെന്റ് ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലകം മുഖാന്തരമുള്ള ബിരുദ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ഇന്നു രാവിലെ പത്തിനു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മന്‍ഡേറ്ററി ഫീ (ജനറല്‍ 425 രൂപ, എസ്.സി, എസ്.ടി 100 രൂപ) 28നു വൈകിട്ട് അഞ്ചിനകം അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം.
മന്‍ഡേറ്ററി ഫീ അടക്കാത്തപക്ഷം നിലവില്‍ കിട്ടിയിരിക്കുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്ക് അവരെ പരിഗണിക്കുന്നതല്ല.
ഹയര്‍ ഓപ്ഷനിലേക്ക് അലോട്ടമെന്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മന്‍ഡേറ്ററി ഫീ അടച്ച് തുടര്‍ന്നുള്ള അലോട്ടമെന്റുകള്‍ക്കു കാത്തിരിക്കണം.
അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡെടുത്ത് അതതു കോളജുകളില്‍ ജൂലൈ എട്ടു മുതല്‍ ജൂലൈ 13നകം അഡ്മിഷന്‍ എടുക്കണം.
ഒന്നാമത്തെ അലോട്ട്‌മെന്റില്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന്‍ ഉണ്ടെങ്കില്‍ കാന്‍സല്‍ ചെയ്ത് 28നു വൈകിട്ട് അഞ്ചിനകം അഡ്മിറ്റ് കാര്‍ഡെടുത്ത് അതത് കോളജുകളില്‍ ജൂലൈ എട്ടു മുതല്‍ 13നകം അഡ്മിഷന്‍ എടുക്കണം.
ഹയര്‍ ഓപ്ഷന്‍ കാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡെടുക്കുന്നതിനുള്ള സൗകര്യം വിവിധ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളില്‍ മാത്രമേ ലഭ്യമാകൂ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.