2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കാലിക്കറ്റിൽ പി.ജി പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

തേഞ്ഞിപ്പലം
2022- 23 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിലെ പൊതുപ്രവേശന പരീക്ഷയ്ക്ക് 26 വരെ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോമൺ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ) ഓൺലൈനായി അപേക്ഷിക്കാം.
വിഷയങ്ങൾ: എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി, എം.എസ്. സി ഫോറൻസിക് സയൻസ്.
തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം.
മൊത്തം പ്രോഗ്രാമുകളെ 4 സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയിൽ തന്നെ ഒരു സെഷനിൽനിന്ന് ഒരു പ്രോഗ്രാം എന്ന നിലയിൽ പരമാവധി 4 പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 550/ രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240/ രൂപയുമാണ് (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 750/ രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350/ രൂപയുമാണ്) അപേക്ഷാ ഫീസ്.
ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും പ്രവേശനം നടത്തുക.
പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളിലായി നടക്കും. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദർശിക്കുക. ഫോൺ : 0494 2407016, 2407017.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.