2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലാവസ്ഥാ മുന്നറിയിപ്പ് ബാധകമാകാതെ കോവളം വിനോദസഞ്ചാര കേന്ദ്രം

കോവളം: കാലാവസ്ഥാ മുന്നറിയിപ്പൊന്നും ബാധകമാക്കാതെ കോവളം വിനോദസഞ്ചാര കേന്ദ്രം. കനത്ത വേനലില്‍ കടലില്‍ക്കുളിക്കാനും തീരത്തിന്റെ ഭംഗിയാസ്വദിക്കാനുമായി ഇന്നലെ നൂറുകണക്കിന് പേരാണ് കോവളത്ത് ഒഴുകിയെത്തിയത്.  വേനലിന്റെ കാഠിന്യത്താല്‍ ഉച്ചവരെ ആലസ്യത്തിലായിരുന്ന ബീച്ചുകള്‍ വൈകുന്നേരത്തോടെ ജനിബിഡമായി. സീസണ്‍ അവസാനിച്ചതോടെ വിദേശികള്‍ കൈവിട്ട കോവളത്തെത്തിയവരില്‍ ഏറെയും മലയാളികളും ഇതരസംസ്ഥാന സഞ്ചാരികളുമാണ്. രണ്ട് ദിവസത്തെ ശക്തമായ കടല്‍ക്ഷോഭത്തില്‍ മണല്‍പ്പരപ്പിലേക്ക് വീശിക്കയറിയ തിരമാലകള്‍ക്ക് ഇന്നലെ കലിയടങ്ങിയ നിലയിലായിരുന്നതും സഞ്ചാരികള്‍ക്ക് അനുഗ്രഹമായി. കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേരാണ് നേരം ഇരുട്ടുവോളം കടല്‍ക്കുളിയില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് കാണാനെത്തിയവരെ കടല്‍ക്ഷോഭം നിരാശപ്പെടുത്തിയിരുന്നു.തിരയടങ്ങിയതിനെ തുടര്‍ന്ന് തീരത്ത് പലയിടത്തുമായി ലൈഫ് ഗാര്‍ഡുമാര്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും ഇന്നലെ എടുത്തു മാറ്റിയിരുന്നു.എന്നാല്‍ കടല്‍ക്ഷോഭത്തിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉല്ലാസ ബോട്ട് സര്‍വ്വിസുകള്‍ പുനരാരംഭിച്ചിട്ടില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.