പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലിന് തുടക്കം
TAGS
തിരുവനന്തപുരം: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലിന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്ന് തുടക്കം.
കേന്ദ്രകാലാവസ്ഥാവകുപ്പും മറ്റു സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച്ച രാജസ്ഥാനില്‍ നിന്നാണ് പിന്‍വാങ്ങല്‍ പ്രക്രിയ ആരംഭിച്ചത്. വെള്ളിയാഴ്ച്ചക്കുള്ളില്‍ ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുകൂടി കാലവര്‍ഷം വിടവാങ്ങും.
കേരളത്തില്‍ ഒക്ടോബര്‍ രണ്ടാംവാരത്തോടെയാകും പിന്‍വാങ്ങലുണ്ടാവുക. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് അടുത്ത ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
ഇതു ശക്തിപ്പെടാന്‍ സാധ്യത കുറവാണെന്നും എങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്നുമാണ് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. കേരളത്തില്‍ മഴയ്ക്ക് സാധ്യതയില്ല.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.