
വൈപ്പിന്‍: യുവതി ഓടിച്ചിരുന്ന കാറിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ ഇടിക്കുകയും ചെയ്ത സംഭവത്തില്‍ അപകടങ്ങള്‍ ഉണ്ടാക്കിയ ഇടപ്പിള്ളി സ്വദേശിനി സിംറ(27)യെ ഞാറക്കല്‍ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അലക്ഷ്യമായി വണ്ടിയോടിച്ച് അപകമുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി എട്ടോടെ എടവനക്കാട് ഇല്ലത്തുപടി അത്താണിയിലായിരുന്നു ആദ്യ അപകടം . കാല്‍നടക്കാരായ അമ്മയെയും മകനെയും ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
എടവനക്കാട് കാഞ്ഞിരപറമ്പില്‍ സിറാജിന്റെ ഭാര്യയാസിന(46),മകന് ്അക്ബര്(12)എന്നിവര്‍ക്കാണ് പരുക്കേറ്റത്.അപകടത്തില്‍ യാസിനയുടെ കാലിന് ഒടിവും തലക്കും പരുക്കുണ്ട്. മകനും തലക്കാണ് പരുക്ക്. രണ്ടുപേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.സമീപത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും,ബൈക്കും,സൈക്കിളും ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ തൊട്ടടുത്ത് വാച്ചാക്കലില്‍ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചു.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ കടയുടെ ഷട്ടറിലിടിച്ചാണ് നിന്നത്.അപകത്തില്‍ ഓട്ടോഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ രാമന്‍കുളങ്ങര വിശ്വനാഥ(44)നു പരുക്കേറ്റു.എന്നിട്ടും നിര്‍ത്താതെ പോയ കാര്‍ എടവനക്കാട് പഴങ്ങാട് ഭാഗത്തുവച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. ഞാറക്കല്‍ പൊലിസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.