2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി: പണിമുടക്ക് ദിവസത്തില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മൊറയൂര്‍ സ്‌കൂള്‍ പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കോണോട്ട് നൊച്ചമണ്ണില്‍ പരേതനായ ഇബ്രാഹിമിന്റെ മകന്‍ അലി(33) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറുമണിയോടെ മൊറയൂര്‍ സ്‌കൂള്‍പടിയിലായിരുന്നു അപകടം. അലി ഓടിച്ചിരുന്ന കാറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിനകത്ത് നിന്ന് യുവാവിനെ ഏറെ നേരം പണിപ്പെട്ട് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളുവമ്പ്രത്തെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു അലി. മാതാവ് സഫിയ. ഭാര്യ: ജസീല (ഹോമിയോ ഡോക്ടര്‍). സഹോദരങ്ങള്‍: മന്‍സൂര്‍, ഫൗസിയ. മയ്യിത്ത് കോണോട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.