2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാറില്‍ നിന്ന് പണവും ലാപ്‌ടോപ്പും കവര്‍ന്നു

കോഴിക്കോട്: നഗരത്തില്‍ രാത്രി കാറില്‍ നിന്ന് പണവും ലാപ്‌ടോപ്പും കവര്‍ന്നു. ആര്‍.പി മാളിന് മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നാണ് നാലു ലക്ഷം രൂപയും ലാപ്‌ടോപ്പും രണ്ടംഗസംഘമാണ് കവര്‍ന്നത്. കാരപ്പറമ്പ് സ്വദേശി ഫഹദിന്റെ പണമാണ് നഷ്ടപ്പെട്ടത്. മാളിന് മുന്നില്‍ നാട്ടുകാരും സുരക്ഷാ ജീവനക്കാരും നില്‍ക്കെയാണ് വിദഗ്ധമായി മോഷണം നടത്തിയത്. മോഷ്ടാക്കളുടെ ചിത്രം മാളിന് മുന്നിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കാര്‍നിര്‍ത്തി പുറത്തിറങ്ങിയ ഫഹദിനോട് അപരിചിതനായ ഒരാള്‍ നിലത്തു പണം വീണതായി പറഞ്ഞു. ഇതെടുക്കാനായി ഫഹദ് മുന്നോട്ടു നീങ്ങിയ സമയം കാറിന്റെ മറുഭാഗത്തെ ഡോര്‍ തുറന്ന് പണവും കംപ്യൂട്ടറും മോഷ്ടിക്കുകയായിരുന്നു. ചെറിയ തുക വഴിയിലും റോഡിലും മറ്റും ഇട്ടശേഷം ഇത് ചൂണ്ടിക്കാണിച്ച് തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തുന്ന സംഘമാണിതെന്നാണ് നിഗമനം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.