
കൊല്‍ക്കത്ത: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനത്തു കര്‍ഷകരുടെ പ്രക്ഷോഭം തുടരുകയും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തതോടെ, വിഷയത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തുന്നു.
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനു നേതൃത്വം നല്കുമെന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വ്യക്തമാക്കി.ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം. കര്‍ഷക വിരുദ്ധ നിയമത്തിന്റെ പേരില്‍ ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച അവര്‍, ഈ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത യോഗം ചേരുകയും ചെയ്തു.