ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിവാദ രീതിയില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സംഘവും ഡല്‍ഹിയില്‍. ഇന്നലെ ഡല്‍ഹിയിലെത്തിയ മന്ത്രിമാരും എം.എല്‍.എമാരും അടക്കമുള്ള സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജന്ദര്‍മന്ദിറില്‍ പ്രതിഷേധിക്കുകയും ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പം, കേന്ദ്രസര്‍ക്കാര്‍ പഞ്ചാബിനോട് ചിറ്റമ്മ നയം സ്വീരിക്കുന്നുവെന്നുകൂടി ആരോപിച്ചായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. രാജ്ഘട്ടിലാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഡല്‍ഹി പൊലിസ് എതിര്‍ത്തതോടെ ജന്ദര്‍മന്ദിറിലേക്കു മാറ്റുകയായിരുന്നു. ഇതിനു മുന്‍പ് രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു.
സമരത്തില്‍ ലോക് ഇന്‍സാഫ് പാര്‍ട്ടി, പഞ്ചാബി ഏക്താ പാര്‍ട്ടി, ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) പാര്‍ട്ടി എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. ആംആദ്മി പാര്‍ട്ടിയെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ക്ഷണം നിരസിച്ചിരുന്നു. പരിപാടിക്കെത്തുന്നതിനിടെ കോണ്‍ഗ്രസ് എം.എല്‍.എ നവജ്യോത് സിങ് സിദ്ദു അടക്കമുള്ള ചിലരെ ഡല്‍ഹി അതിര്‍ത്തിയില്‍ പൊലിസ് തടഞ്ഞത് വിവാദമായിരുന്നു. പിന്നീട് ഇവരെ കടത്തിവിടുകയായിരുന്നു.
Comments are closed for this post.