2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാര്‍വാജല്‍ യൂറോയ്ക്കില്ല

മാഡ്രിഡ്: സ്‌പെയിനിന്റെ റയല്‍ മാഡ്രിഡ് താരം ഡാനി കാര്‍വാജല്‍ യൂറോ കപ്പില്‍ കളിക്കില്ല. കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് കാര്‍വജാലിന്റെ പിന്‍മാറ്റം. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ താരത്തിന്റെ പരുക്ക് രൂക്ഷമായിരുന്നു. മത്സരത്തിനിടെ കാര്‍വാജലിനു കളം വിടേണ്ടി വന്നിരുന്നു.
പരിശോധനയില്‍ താരത്തിന്റെ പരുക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയെന്നും ഭേദമാവാന്‍ സമയെടുക്കുമെന്ന് റയല്‍ മാഡ്രിഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. കാര്‍വാജലിന്റെ അഭാവം യൂറോ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന സ്പാനിഷ് ടീമിന് കനത്ത തിരിച്ചടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.