
211-ാം ലക്കത്തില്‍ ഒരു മാതാവ് തന്റെ മാനസികവിഭ്രാന്തിയുള്ള മകനെ സ്നേഹിക്കുന്ന രംഗം ആരെയും ചിന്തിപ്പിക്കുകയും മനസിളക്കുകയും ചെയ്യുന്നതാണ്. കുഞ്ഞുപ്രായത്തില്‍ മരിച്ച പിതാവ് വിട്ടുപോയത് ഒരു വയസുള്ള വിനോദിനെയാണ്. വിനോദ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ മാനസികരോഗം വിനോദിനെ പിടിമുറുക്കുന്നത്. പക്ഷെ, ആ മാതാവ് ആ കുട്ടിയെ കുറ്റിക്കാട്ടിലേക്ക് ഒഴിവാക്കിയില്ല. മറിച്ച് മകനുവേണ്ടി സ്വന്തമായൊരു വീടുണ്ടാക്കുകയും അവിടെ ഒരു സ്നേഹത്തടവറ നിര്‍മിക്കുകയും ചെയ്തു.
ഒരമ്മ സ്വന്തം മക്കള്‍ക്കു വേണ്ടി എത്രമാത്രം മാനസികവും ശാരീരികവുമായ ത്യാഗം ചെയ്യുമെന്നതിന്റെ ഏറ്റവും വലിയ മറുപടിയാണ് ഗോമതിയുടെയും വിനോദിന്റെയും സംഭവത്തിലൂടെ നാം കാണുന്നത്. ഇതുപോലെ തിരിച്ചു മാതാപിതാക്കളെ സ്നേഹിക്കാന്‍ മക്കള്‍ക്കും മാനസിക വളര്ച്ചയെത്തേണ്ടതുണ്ട്.