2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കായല്‍മത്സ്യ സംരക്ഷണത്തിന് പദ്ധതികള്‍ വേണമെന്ന്

കൊല്ലം: കായല്‍മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് വന്‍കിട പദ്ധതികള്‍ ആവശ്യമെന്നും അതിനുവേണ്ടി വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കണമെന്നും എന്‍. വിജയന്‍പിള്ള എം.എല്‍.എ പറഞ്ഞു.
മുക്കാട് കടവില്‍ നടന്ന മത്സ്യവിത്ത് നിക്ഷേപിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജനറ്റ് ഹണി, നെയ്ത്തില്‍ വിന്‍സെന്റ്, എന്‍.എസ് വിജയന്‍, പി. ടൈറ്റസ്, സി. ആന്റണി, എ ടൈറ്റസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സി.ടി സുരേഷ് കുമാര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജെ. ശ്രീകുമാര്‍, രതീഷ്, മണികണ്ഠന്‍ പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.