കാബൂള്‍: കാബൂള്‍ യൂനിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ 20 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 15 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. വെടിവയ്പ്പിന് തൊട്ടുമുന്‍പ് യൂനിവേഴ്സിറ്റിക്കടുത്ത് സ്ഫോടനവും നടത്തിയിരുന്നു. യൂനിവേഴ്സിറ്റില്‍ പുസ്തക പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നുവെന്നും വെടിവയ്പ്പ് നടക്കുമ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശിഷ്ട വ്യക്തികള്‍ സ്ഥലത്തുണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ വെടിയപ്പ് തുടങ്ങിയപ്പോള്‍ തങ്ങള്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സ്റ്റേജ് വഴി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഫതഹുല്ല മുറാദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.