
ഗാര്ഡന് സിറ്റി, യു.എസ്: ആഭ്യന്തര തീവ്രവാദികളുടെ ആക്രമണം നേരിട്ട മുസ്ലിംകള്ക്ക് പിന്തുണയുമായി അമേരിക്കയിലെ കാന്‍സാസ് നഗരത്തില്‍ ക്രിസ്ത്യന്‍ സമൂഹം റാലി നടത്തി.
സൊമാലി അഭയാര്‍ഥികള്‍ക്കു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര തീവ്രവാദ കുറ്റം ചുമത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തതായി യു.എസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി പ്രഖ്യാപിച്ചു.
ഗാര്ഡന് സിറ്റിയിലെ മുസ്ലിം വിഭാഗം സൊമാലിയ, എത്യോപ്യ, സുഡാന് എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവരാണ്. ഇവിടുത്തെ ആകെ ജനസംഖ്യയായ 28,000 പേരില്‍ ആയിരം പേരാണ് അഭയാര്‍ഥികളുള്ളത്.
ഭീകരരെ പിടികൂടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിംകളും റാലി സംഘടിപ്പിച്ചിട്ടുണ്ട്.