2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാനഡ: ലക്ഷം ഹെക്ടര്‍ പ്രദേശം അഗ്നിവിഴുങ്ങി

ഒട്ടാവ: കാനഡയിലെ അല്‍ബെര്‍ട്ട പ്രവിശ്യയിലെ എണ്ണസമ്പന്ന പ്രദേശമായ ഫോര്‍ട് മക്്മുറേയിലെ തീപിടിത്തം നിയന്ത്രാതീതം. കാട്ടുതീ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവിശ്യ പൂര്‍ണമായും ഒറ്റപ്പെട്ടു. ന്യൂയോര്‍ക്ക് സിറ്റിയുടെ വലിപ്പത്തേക്കാള്‍ കൂടുതല്‍ പ്രദേശം തീ അഗ്്‌നിക്കിരയാക്കി. നഗരത്തില്‍ നിന്ന് തീ പിന്‍വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 80,000 ത്തിലധികം കുടുംബങ്ങളെ നഗരത്തില്‍ നിന്ന് നേരത്തെ ഒഴിപ്പിച്ചിരുന്നു. 14 കി.മി പ്രദേശത്തെ പൂര്‍ണമായും അഗ്നിവിഴുങ്ങി.

പെട്രോളിയം ഉത്്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമായ ഫോര്‍ട്ട് മക്്മുറേയിലെ കാട്ടുതീ 200 ഓളം മലയാളി കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവരില്‍ ഒരുവിഭാഗം വ്യോമസേനയുടെ സഹായത്തിനായി കാത്തു നില്‍ക്കുകയാണ്. ഫോര്‍ട്ട് മക്്മുറേയില്‍ 200 മലയാളി കുടുംബങ്ങളുണ്ടെന്നും കാല്‍ഗാരിയിലെ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കരന്‍ മേനോന്‍ പറഞ്ഞു.
ഫോര്‍ട്ട്മക്മുറേയില്‍ നിന്ന് മലയാളി കുടുംബങ്ങളെ ഒഴിപ്പിച്ചെന്നും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും മേനോന്‍ അറിയിച്ചു. തീ പടരുന്ന സാഹചര്യത്തില്‍ അത്യാവശ്യ വസ്തുക്കള്‍ മാത്രമെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോര്‍ട്ട്മക്മുറേയില്‍ ഞായറാഴ്ച്ചയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. ഇതുവരെ 101,000 ഹെക്ടറിലധികം സ്ഥലങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. ഫോര്‍ട്ട്മക്മുറേയിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും ഒഴിപ്പിച്ചു.
തീ നിയന്ത്രണാതീതമായതോടെ ആളുകളെ ഹെലികോപ്ടറിലും മറ്റുമായാണ് നഗരത്തില്‍ നിന്നും ഒഴിപ്പിച്ചത്. നിരവധി കെട്ടിടങ്ങളും വീടുകളും കാട്ടുതീയില്‍ കത്തിനശിച്ചു. നാലു ദിവസമായി തുടരുന്ന കാട്ടുതീ കെടുത്താന്‍ ചൂടും വരണ്ട കാലാവസ്ഥയും കാരണം അഗ്‌നിശമന സേനയുടെ പരിശ്രമങ്ങള്‍ വിഫലമാകുകയും തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു. ഹെലികോപ്ടറുകളാണ് അഗ്്‌നിബാധ തടയാന്‍ പരിശ്രമിക്കുന്നത്. നിരവധി യുദ്ധവിമാനങ്ങളും രംഗത്തുണ്ട്.
ആല്‍ബര്‍ട്ടയിലെ എണ്ണ കമ്പനികള്‍ പൂര്‍ണമായും ഉത്പാദനം നിര്‍ത്തിവച്ചു. രണ്ടായിരത്തോളം വീടുകള്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം സര്‍ക്കാര്‍ സ്ഥലം നിരിക്ഷിച്ച് പരിസ്ഥിതി വാസയോഗ്യമാണെന്ന സ്ഥിരീകരണം ലഭിച്ചതിനു ശേഷം മാത്രമേ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകൂ. 300 വിമാനങ്ങളാണ് ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ സര്‍വിസ് നടത്തുന്നത്. 1,000 ഫയര്‍ എന്‍ജിനുകളും 150 ഹെലികോപ്ടറുകളും അഗ്്‌നിശമന പ്രവര്‍ത്തനത്തിന് രംഗത്തുണ്ട്്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.