
ക്യൂബെക്ക്: കാനഡയിലെ ക്യൂബെക്ക് സിറ്റിയില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ക്യൂബെക്ക് സിറ്റിയിലെ സെന്റ് ഫോയി സ്ട്രീറ്റില്‍ ഇസ്ലാമിക് സെന്ററിലായിരുന്നു വെടിവെപ്പുണ്ടായത്. പ്രാര്‍ഥനക്ക് എത്തിയവര്‍ക്ക് നേരെ മൂന്നു തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസമയത്ത് ഏകദേശം 40 പേര് പള്ളിയിലുണ്ടായിരുന്നു.
തോക്കുധാരികളില്‍ രണ്ട് പേര് പിടിയിലായതായി കനേഡിയന്‍ പൊലിസ് അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പള്ളിയുടെ പ്രസിഡന്റ് മുഹമ്മദ് യാംഗി പ്രതികരിച്ചു. ആക്രമണം നടക്കുമ്പോള്‍ യാംഗി പള്ളിയില്‍ ഉണ്ടായിരുന്നില്ല. എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരെ ക്യൂബിക് സിറ്റിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
2016 ജൂണില്‍ പള്ളിയുടെ മുന്നില്‍ പന്നിത്തല കൊണ്ടിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.