2020 October 29 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാട്ടാനക്കൂട്ടം ചുറ്റുമതില്‍ തകര്‍ത്തു

ഗൂഡല്ലൂര്‍: കാട്ടാനക്കൂട്ടം ചുറ്റുമതില്‍ തകര്‍ത്തു. കൊലകൊമ്പ തൈമലയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ചുറ്റുമതിലാണ് തകര്‍ത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നൂര്‍ റെയ്ഞ്ചര്‍ ശിവയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടക്കംപൊട്ടിച്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിച്ചു. മഞ്ചൂരിലും കാട്ടാനക്കൂട്ടം നാശം വരുത്തിയിട്ടുണ്ട്. അതേ സമയം വേനല്‍ മഴ ലഭിച്ച് വനം പച്ചപ്പണിഞ്ഞിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വനത്തിലെ കുടിവെള്ള സ്രോതസുകളും മറ്റും ഇല്ലാതാകുമ്പോഴാണ് സാധാരണ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. എന്നാല്‍ ഇത്തവണ ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചിട്ടും നീലഗിരി ജില്ലയിലെ വിവിധയിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ കാടു കയറിയിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.