2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാംപസിലെ വികല ചിന്താഗതികളെ പ്രതിരോധിക്കേണ്ടത് ധൈഷണിക വിദ്യാർഥിത്വം കൊണ്ട് : ഹമീദലി തങ്ങൾ

കോഴിക്കോട് • കാംപസിലെ വികല, സ്വതന്ത്ര ചിന്താഗതികൾക്കുള്ള ശാശ്വത പരിഹാരം ധൈഷണിക വിദ്യാർഥിത്വമാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ. എസ്.കെ.എസ്.എഫ് കാംപസ് യാത്രയുടെ കോഴിക്കോട് ജില്ലയിലെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചയ്ക്ക് മുക്കം എം.എ.എം.ഒ കാംപസിലെ സ്വീകരണം ഏറ്റുവാങ്ങി ഫാറൂഖ് കോളജിലേയും കോഴിക്കോട് മെഡിക്കൽ കോളജിലേയും വിദ്യാർഥികളുമായി സംവദിച്ച് കാലിക്കറ്റ് എൻ.ഐ.ടി കാംപസിലെ സ്വീകരണത്തോടെയാണ് യാത്ര സമാപിച്ചത്.
മുക്കം എം.എ.എം.ഒ കാംപസിലെ സ്വീകരണം എ.പി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഫാറൂഖ് കോളജിൽ റശീദ് ഫൈസി വെള്ളായിക്കോടും മെഡിക്കൽ കോളജിൽ സാമൂഹ്യ സുരക്ഷാ മിഷൻ മുൻ ഡയരക്ടർ ഡോ. അഷ്റഫ്, എൻ.ഐ.ടി കാംപപസിൽ മാധ്യമ പ്രവർത്തകൻ ടി.പി ചെറൂപ്പയും ഉദ്ഘാടനം നിർവഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ മുബഷിർ തങ്ങൾ ജമലുല്ലൈലി, ഒ.പി.എം അഷ്റഫ്, ഡോ. എം അബ്ദുൽ ഖയ്യും, ശുഐബ് ഹൈതമി, റഫീഖ് ചെന്നൈ, നൂറുദ്ദീൻ ഫൈസി, ബാസിത് മുസ് ലിയാരങ്ങാടി ,സിറാജ് ഇരിങ്ങല്ലൂർ, അലി അക്ബർ,റഫീക് മാസ്റ്റർ, ജാഫർ ദാരിമി, ജവാദ് ബാഖവി, മജീദ് മാസ്റ്റർ കൊടക്കാട്, ടി.പി സുബൈർ മാസ്റ്റർ, ശാഫി ഫൈസി, റഊഫ് പാറമ്മൽ, ശബീർ മുസ് ലിയാർ, ഇഹ്സാൻ പുളിഞ്ചോട്, സഹദ് നല്ലളം, ഫൈസൽ ആനയാംകുന്ന് , ഫൈസൽ നിസാമി , സുഹൈൽ കാരന്തൂർ, റശീദ് മീനാർകുഴി, മുനീർ മോങ്ങം, ശഹീർ കോണോട്ട്, സൽമാൻ കൊട്ടപ്പുറം, ഡോ. ഷാകിർ ജുനൈദ്, ഫർഹാൻ, നസീഫ് സംബന്ധിച്ചു. ഇന്ന് പാലക്കാട് ജില്ലയിലെ സംസ്കൃത കോളജ്, ചേർപ്പുളശ്ശേരി, മണ്ണാർക്കാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.