2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കശ്മിരില്‍ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

ശ്രീനഗര്‍: കശ്മിരിലുണ്ടായ ഹിമപാതത്തില്‍ മരിച്ച സൈനികരുടെ എണ്ണം 14 ആയി. നാലു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. 

ജമ്മു കശ്മിരിലെ ബന്ദിപൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് കഴിഞ്ഞ ദിവസം മഞ്ഞുമല ഇടിഞ്ഞുവീണത്. പത്തു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തിരുന്നു.

മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. സൈനിക ക്യാമ്പിലേക്ക് പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലില്‍ കാണാതായിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പ്രദേശത്താണ് അപകടമുണ്ടായത്. ഏഴ് പേരെ രക്ഷപ്പെടുത്തി.

കഴിഞ്ഞദിവസം സൊണമാര്‍ഗിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികനും നാല് സാധാരണക്കാരും മരിച്ചിരുന്നു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശിയ പാത അടച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.