2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കശ്മിരില്‍ സൈനിക പോസ്റ്റുകളില്‍ നിന്ന് തീവ്രവാദികള്‍ റൈഫിളുകള്‍ തട്ടിയെടുത്തു കടന്നു

അനന്ത്‌നാഗ്: തെക്കന്‍ കശ്മിരിലെ അനന്ത്‌നാഗില്‍ സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ടി.വി ടവറിന് സംരക്ഷണം നല്‍കുന്ന പൊലിസ് ഗാര്‍ഡ് റൂമില്‍ അതിക്രമിച്ച് കടന്ന് അഞ്ച് റൈഫിളുകളുമായി കടന്നുകളഞ്ഞതായി പൊലിസ്.

ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. മൂന്ന് എസ്.എല്‍.ആര്‍ റൈഫിള്‍സ്, ഒരു കാര്‍ബൈന്‍ റൈഫിള്‍, ഒരു ഐ.എന്‍.എസ്.എ.എസ് റൈഫിള്‍ എന്നിവയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.