
ശ്രീനഗര്‍: ജമ്മുകശ്മിരില് ഭീകരരെ കണ്ടെത്താനുള്ള സൈനിക നടപടിക്കിടയില്‍ പ്രതിഷേധിച്ച തദ്ദേശിയരെ തുരത്തുന്നതിനിടയില്‍ മൂന്ന് യുവാക്കള്‍ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്. കശ്മിരിലെ ബുദ്ഗാം ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു തദ്ദേശിയരായ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ വീട്ടിനുള്ളില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ സേന ഇവരെ നേരിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. ഇതിനിടയി ലെ സംഘര്‍ഷത്തിലാണ് മൂന്നുപേര്‍ മരിച്ചത്.
ഡല്‍ഹിയിലുള്ള മുതലാളിമാരെ തൃപ്തിപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ സ്വത്തിനും സുരക്ഷക്കും ഒരുതരത്തിലുള്ള പരിഗണനയും നല്‍കുന്നില്ലെന്നതിന് തെളിവാണ് മൂന്ന് യുവാക്കളുടെ മരണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല ആരോപിച്ചു.