2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കള്ളപ്പണം: സിംഗപ്പൂരിലെ സ്വിസ് ബാങ്ക് ശാഖ അടച്ചുപൂട്ടി

സ്വിറ്റ്‌സര്‍ലന്റ്: മലേഷ്യക്ക് ദശലക്ഷം ഡോളറിന്റെ ഫണ്ട് നല്‍കിയത് സംബന്ധിച്ച അഴിമതിക്കേസില്‍ സ്വിസ് അധികൃതര്‍ ബി.എസ്.ഐ ബാങ്കിനെതിരേ നടപടി തുടങ്ങി. സ്വിസ് ഫിനാന്‍ഷ്യല്‍ റെഗുലേറ്റേഴ്‌സ് ആണ് ബി.എസ്.ഐ ബാങ്കിനെതിരേ ക്രിമിനല്‍ നടപടി ആരംഭിച്ചത്. ഇതിനിടെ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റെഫാനോ കോദുരി രാജിവയ്ക്കുകയും ചെയ്തു. മലേഷ്യന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് സ്വിസ് അധികൃതര്‍ പറഞ്ഞു.
അതിനിടെ സിംഗപ്പൂരില്‍ സ്വിസ് ബാങ്ക് ശാഖ അടച്ചുപൂട്ടി. ഇതാദ്യമായാണ് ബാങ്ക് അടച്ചുപൂട്ടുന്നത്. 1984 ലാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സിംഗപ്പൂര്‍ ഫിനാന്‍ഷ്യല്‍ റെഗുലേറ്റേഴ്‌സാണ് ബി.എസ്.ഐ ബാങ്കിനോട് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. വിദേശരാജ്യങ്ങളിലെ നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് ബാങ്കിനെതിരേയുള്ളതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അറ്റോര്‍ണി ജനറലിന്റെ (ഒ.എ.ജി) ഓഫിസ് പറഞ്ഞു.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ബി.എസ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (എം.എ.എസ്) ബി.എസ്.ഐ ബാങ്കിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ബാങ്കിന്റെ ഭരണം മോശമായിരുന്നുവെന്നും വ്യാപക തിരിമറികള്‍ ചില ജീവനക്കാര്‍ നടത്തിയിരുന്നുവെന്നും എം.എ.എസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News