2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കള്ളനോട്ട്: രണ്ടു പ്രതികള്‍ കൂടി കസ്റ്റഡിയില്‍

തലശ്ശേരി: കള്ളനോട്ടുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പൊലിസ് കസ്റ്റഡിയില്‍. ചൊവ്വാഴ്ച പിടിയിലായ ഫൈനാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി സി.ഐ പി.എം മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി വാധ്യാര്‍പീടികക്ക് സമീപമുള്ള റെഡിമെയ്ഡ് സ്ഥാപനത്തിലെ ജീവനക്കാരന്‍ പാനൂര്‍ ഇടയില്‍പീടികയിലെ എം.എം റഷീദ്(35), തലശ്ശേരി ചേറ്റംകുന്ന് വി.വി ക്വാര്‍ട്ടേര്‍സില്‍ റസാഖ്(35) എന്നിവരെ കസ്റ്റഡിയിലെടുത്തു. തനിക്ക് കള്ളനോട്ട് കൈമാറിയത് റസാഖാണെന്ന് ഫൈനാസ് പൊലിസിന് മൊഴി നല്‍കി. എന്നാല്‍ റഷീദാണ് തനിക്ക് കള്ളനോട്ട് തന്നതെന്ന് റസാഖും മൊഴി നല്‍കി. ചൊവ്വാഴ്ച ഉച്ചക്ക് തലശ്ശരി വീനസ് കോര്‍ണറിലെ സിറ്റി സെന്ററില്‍ വച്ചാണ് ഫൈനാസിന് കള്ളനോട്ട് കൈമാറിയത്. 60,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് ഇവര്‍ക്ക് ലഭിക്കുകയാണ് പതിവെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ റസാഖ് ഇടക്കിടെ ഗള്‍ഫിലേക്ക് പോകാറുണ്ടെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. പാക്കിസ്ഥാനില്‍ നിന്നാണ് കള്ളനോട്ട് എത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കണ്ടെയ്‌നറില്‍ ഇന്ത്യയിലെത്തിച്ചാണ് വിതരണം നടത്തുന്നത്. തലശ്ശേരി മേഖലയില്‍ അടുത്തിടെയായി വസ്തു കൈമാറ്റത്തിന് ഇത്തരം പണമാണ് ഉപയോഗിക്കുന്നതെന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. 1000, 500 രൂപയുടെ കള്ളനോട്ടുകളാണ് കൂടുതലും ഇവിടെ വിതരണം നടന്നിട്ടുള്ളതെന്നും പൊലിസ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.