
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ വിവിധ പൊതുമരാമത്ത് റോഡുകളുടെ വികസനത്തിനായി 1050.23 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. പ്രധാന റോഡുകളോടൊപ്പം ഗ്രാമങ്ങളിലെ റോഡുകളുടെ വികസനവും സാധ്യമാക്കാന്‍ കഴിഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ-വാരാമ്പറ്റ(56.66 കോടി), കണിയാമ്പറ്റ-മീനങ്ങാടി(38.99 കോടി), മേപ്പാടി-ചൂരല്‍മല(40.96 കോടി), മലയോര ഹൈവേ(57.78 കോടി), ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്ന കാക്കവയല്‍-കൊളവയല്‍-കാര്യമ്പാടി(28.47 കോടി) എന്നിങ്ങനെ 222.86 കോടി രൂപയാണ് അനുവദിച്ചത്. വയനാടന്‍ ചുരത്തിന് ഒരു ബദല്‍ പാത എന്ന വയനാട്ടുകാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും അറുതിയാകുകയാണ്. ആനക്കാംപൊയില്‍ മുതല്‍ കള്ളാടിവരെ ഒരു തുരങ്ക പാത നിര്‍മിക്കുന്നതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വയനാടിന്റെ സമഗ്ര വികസനത്തിന് ഈ പാത മുതല്‍കൂട്ടാകും.