2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കല്‍പന ചൗളയുടെ പേരിലുള്ള പേടകം വിക്ഷേപിച്ച് നാസ

 
 
 
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക കല്‍പ്പന ചൗളയുടെ പേരിലുള്ള സിഗ്‌നസ് ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി വ്യാഴാഴ്ച രാത്രി പ്രാദേശികസമയം 9.38ന് അന്റാറെസ് റോക്കറ്റിലാണ് വെര്‍ജീനിയയിലെ നാസ കേന്ദ്രത്തില്‍ നിന്ന് പേടകം വിക്ഷേപിച്ചത്. 
1,217 കിലോഗ്രാം ശാസ്ത്ര ഗവേഷണ സാമഗ്രികളും 852 കിലോഗ്രാം ഉപകരണങ്ങളുമുള്‍പ്പെടെ 3,630 കിലോ സാധനങ്ങളാണ് പേടകത്തിലുള്ളത്. രക്താര്‍ബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ ബയോളജിക്കല്‍ പരിശോധന കിറ്റ്, ബഹിരാകാശത്ത് ഭാവിയില്‍ വിളകള്‍ കൃഷിചെയ്യാനാകുമോ എന്നു പരീക്ഷിക്കുന്നതിനായുള്ള മുള്ളങ്കി, ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാനുള്ള ചെറിയ കോംപാക്ട് ടോയ്‌ലറ്റ്, ബഹിരാകാശത്തെ നടത്തം പകര്‍ത്താനുള്ള 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി കാമറ തുടങ്ങിയവ പേടകത്തിലുണ്ട്. 
രണ്ടു ദിവസം യാത്രചെയ്താണ് പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിച്ചേരുകയെന്ന് നാസ പദ്ധതി മാനേജര്‍ മെലിസ്സ മകിന്‍ലെ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.