2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കല്ലാംകുഴിയല്ല പ്രശ്‌നം: അട്ടപ്പാടിയിലെ പീഡനം തന്നെ !

പാലക്കാട് : അഡ്വ: എന്‍.ശംസുദ്ദീന്‍ എം എല്‍ എ യെ പരാജയപ്പെടുത്താന്‍ കാന്തപുരം പ്രചരിപ്പിക്കുന്ന അവസാനത്തെ അടവാണ് കല്ലാംകുഴി. കല്ലാംകുഴി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പെട്ടതല്ലെന്നതാണ് വസ്തുത. അത് കോങ്ങാട് മണ്ഡലമാണ്. അവിടുത്തെ എം.എല്‍.എ ഇവര്‍ തന്നെ ജയിപ്പിച്ചയാളുമാണ്. കൊലപാതകം എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. 

പക്ഷെ, അതു പറയാന്‍ ഇവര്‍ക്കെന്തവകാശമാണുള്ളതെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. കാന്തപുരം വിഭാഗവും അവര്‍ അനുകൂലിക്കുന്നവരും ചെയ്ത കൊലകളുടെ പട്ടിക എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഈ കണ്ണീര്‍ എന്തുകൊണ്ടാണ് അവിടെ പൊഴിക്കാത്തതെന്ന മണ്ണാര്‍ക്കാട്ടുകാരുടെ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടാവില്ല എ.പിക്കാര്‍ക്ക്. അട്ടപ്പാടിയിലെ കാന്തപുരത്തിന്റെ യതീംഖാനയില്‍ ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട വളരെ പാവപ്പെട്ട പെണ്‍കുട്ടികള്‍ സംരക്ഷണവും വിദ്യഭ്യാസവുമാഗ്രഹിച്ച് ചേര്‍ന്നു.
ഇവരെ സംരക്ഷിക്കേണ്ടതിന്ന് പകരം വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിപോലുമാവാത്ത ഈ പെണ്‍കുട്ടികളെ കാന്തപുരത്തിന്റെ അരുമ ശിഷ്യനും പ്രസ്തുത സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ ഉസ്മാന്‍ സഖാഫി പയ്യനടം തന്റെ കാമ പൂര്‍ത്തീകരണത്തിന് വേണ്ടി ക്രൂരമായി ഉപയോഗപ്പെടുത്തുകയാണ് ചെയതത്. അവരുടെ കദന കഥകളും ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ രഹസ്യങ്ങളും പുറംലോകം അറിയുകയും മലയാള ചാനലുകള്‍ വിശിഷ്യാ, ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി കൂടിയായ നികേഷ് കുമാറിന്റെ ചാനലടക്കം മേല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ കാന്തപുരം വിഭാഗം ഈ സഖാഫിയെ ഒരു വര്‍ഷത്തോളം ഒളിവില്‍ താമസിപ്പിച്ചു.
ഈ തെമ്മാടിത്തരം ചെയ്ത സഖാഫിയെ അറസ്റ്റ ചെയ്യാതിരിക്കാന്‍ കാന്തപുരമടക്കമുള്ള നേതാക്കള്‍ എം.എല്‍.എ.യെ സമീപിച്ചു. എങ്ങനെ ഈ വര്‍ഗ്ഗത്തിന് കൂട്ടുനില്‍ക്കാന്‍ കഴിയുമെന്നാണ് ഷുസുദ്ധീന്‍ ചോദിക്കുന്നത്. അതാണ് ഇവരെ ഇത്രക്ക് ചൊടിപ്പിച്ചത്. പ്രായപൂര്‍ത്തി പോലുമാവാത്ത പെണ്‍കുട്ടികള്‍, അവരുടെ അഭിമാനം ആരു തിരിച്ചു നല്‍കും..? അവരും അവരുടെ കുടുംബങ്ങളും ഇന്നും തോരാത്ത കണ്ണുനീരുമായി നമുക്കിടയില്‍ വേദന കടിച്ചമര്‍ത്തി ജീവിക്കുകയാണ്.
ഇവരുടെ കണ്ണുനീര്‍ എങ്ങനെ കണ്ടില്ലെന്ന് നടിക്കും? അവരില്‍ പലര്‍ക്കും ലക്ഷങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും കേസ് പിന്‍വലിക്കാനും അവരെകൊണ്ട് പത്രസമ്മേളനങ്ങള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ശംസുദ്ദീന്‍ പരാജയപ്പെട്ടാല്‍ അവര്‍ വീണ്ടും പീഡനത്തിനും അക്രമങ്ങള്‍ക്കും ഇരയാവും. പ്രതികള്‍ രക്ഷപ്പെടും എന്നതും കാന്തപുരത്തിന്റെ അനുയായികള്‍ വിശദീകരിക്കേണ്ടതാണ്. ഈ കാമഭ്രാന്തന്മാരെ തുരത്താന്‍ നമുക്കു ചെയ്യാന്‍ കഴിയുക ജനാധിപത്യരീതിയിലുള്ള പ്രതികരണം മാത്രം.
അരിയും കാശും മറ്റു പ്രലോഭനങ്ങളുമായി അവര്‍ നമ്മെ സമീപിച്ചേക്കാം. പക്ഷേ, അതിലും വലുതാണല്ലോ നമുക്ക് നമ്മുടെ ആത്മാഭിമാനവും സംസ്‌കാരവും. അതിന്റെ സംരക്ഷണത്തിനാവട്ടെ നമ്മുടെ പ്രതികരണം. കാപാലികരായ ഈ വിഭാഗത്തെ ഒരു വാക്കുകൊണ്ട് പോലും ഒരിക്കലും നാം സഹായിക്കരുതെന്നും ശംസുദ്ധീനെ സ്‌നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.