2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കല്യോട്ടെ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പെരിയ കല്യോട്ടെ ഇരട്ട ക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിനെയാണ് അന്വേഷണ സംഘം പിടികൂടിയത്.
വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ പെരിയയില്‍ വച്ച് ഇന്നലെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് കല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ നേരത്തെ അറസ്റ്റിലായിരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.