2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കലാലയങ്ങളിലെ കലാപം

മുന്‍പ് സ്‌കൂള്‍ പഠനം നടത്തുന്ന കാലത്ത് ഇന്ന് സമരമാണ് എന്നറിഞ്ഞാല്‍ വളരെ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു കാലം എന്റെ സ്‌കൂള്‍ ജീവിതത്തിലുമുണ്ടായിരുന്നു.

എന്നാല്‍, എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോഴായിരുന്നു അതിന്റെ അനന്തരഫലം വന്നത്. വിദേശ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ ബഹുമാനിക്കുക(അധ്യാപകന്‍ ക്ലാസില്‍ വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുക) എന്ന സംവിധാനം ഇല്ലാത്ത അവസ്ഥയാണ്.

ഒരിക്കല്‍ തുര്‍ക്കിയില്‍ ഉപരിപഠനം നടത്തിയ രണ്ടു വിദ്യാര്‍ഥികള്‍ നിത്യവും അധ്യാപകന്‍ വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുമായിരുന്നു. അവസാനം ഇത് ഏത് സംസ്‌കാരമാണ് എന്നു ചോദിച്ചപ്പോള്‍, അഭിമാനത്തേടെ ഇന്ത്യന്‍ സംസ്‌കാരം എന്നു പറഞ്ഞപ്പോള്‍, എനിക്ക് ഒരു മകന്‍ ഉണ്ടായാല്‍ അവനെ ഞാന്‍ ഇന്ത്യയില്‍ കൊണ്ടുപോയി പഠിപ്പിക്കും എന്നാണ് അവര്‍ പറഞ്ഞത്.

തുര്‍ക്കിക്കാര്‍ പോലും മാതൃകയാക്കിയ നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരം ഇന്ന് രാഷ്ട്രീയവല്‍കരിച്ചിരിക്കുന്നു എന്ന് അറിയുമ്പോള്‍ വളരെ ഖേദം തോന്നുന്നു.രാഷ്ട്രീയം വിദ്യാലയത്തില്‍നിന്നു തുടച്ചു നീക്കിയാല്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നല്ല ഒരു ഭാവിയാണ് ലഭിക്കുന്നത്.

ലോകത്ത് വരുമാനത്തിന്റെ നാലില്‍ ഒന്ന് വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റി വയ്ക്കുന്നുഎന്നു പറയുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഇതിന് നല്‍കുന്ന പ്രധാന്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഗുരുവിനെ സ്‌നേഹിക്കുന്നതിനു പകരം കത്തികാണിച്ച് പേടിപ്പിക്കുന്ന ഒരവസ്ഥ ഇന്ന് നമ്മുടെ ഇടയില്‍ സംജാതമായിരിക്കുന്നു. അറിവ് മനുഷ്യന്റെ വീണുപോയ വിത്താണ് അതെവിടെ കണ്ടാലും പെറുക്കിയെടുക്കണം.

ഇതിന്റെയെല്ലാ മിടയില്‍ പഠിച്ച് നല്ലൊരു ഭാവികാണുന്ന ധാരാളം ആളുകളുണ്ടാവും എന്നുളളത് ശരിയാണ്. വിട്ടീല്‍ പട്ടിണിയും ഒരു ദിവസം ഉപ്പയുടെ പണി മുടങ്ങിയാല്‍ പഠനം അവതാളത്തിലാകുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ സംവരണം നല്‍കുമ്പോള്‍, നന്നായി പഠിക്കണം എന്നാഗ്രഹിച്ച് വരുന്നവര്‍ക്ക് ഇവിടെ ഇനിയുള്ളത് സംവരണ സീറ്റാണ് എന്നു പറഞ്ഞ് അവരെ നിരാശയോടു കൂടി മടക്കുകയാണ് ചെയ്യുന്നത്. ഈ ഭൂമിയില്‍ ആരും തന്നെ ഉടമയായും അടിമയായും ജനിക്കുന്നില്ല,

എന്നിരുന്നാലും സാഹചര്യമാണ് അവനെ ഇതിലേക്ക് നയിക്കുന്നത്. അതുകൊണ്ട് സംവരണ സീറ്റിലൂടെ മറ്റുള്ളവന്റെ ഭാവിയാണ് നശിപ്പിക്കുന്നത്. പഠിച്ച് ഒരു നല്ല വ്യക്തിത്വമുള്ള വിദ്യാര്‍ഥിക്ക് സീറ്റ് നല്‍കുന്നതിന് പകരം മാര്‍ക്ക് കുറഞ്ഞ വ്യക്തിക്ക് സീറ്റ് നല്‍കുമ്പോള്‍ അവിടെ തോല്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസമാണ്.

കലാലയത്തിന്റെ നാല് മതില്‍ ചുറ്റളവില്‍ പുകവലി നിരോധിച്ചിരിക്കുന്നു എന്ന് ബോര്‍ഡ് സ്ഥാപിക്കുന്നത് പോലെ തന്നെ ഈ വിദ്യാലയത്തില്‍ രാഷ്ട്രീയം നിര്‍ത്തലാക്കിയിരിക്കുന്നു എന്ന ബോര്‍ഡും സ്ഥാപിക്കണം. നമ്മുടെ മക്കളുടെ ഭാവി നാം സംരക്ഷിക്കുക.

അഷ്‌കര്‍ ആലാന്‍, മാമ്പ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.